Pages

city

Monday 7 February 2011

ഗൂഗിള്‍ ടോക്ക്(GOOGLE TALK) മള്‍ട്ടിപ്പിള്‍ സൈന്‍ ഇന്‍


ഗൂഗിള്‍ ടോക്ക്(GOOGLE TALK) മള്‍ട്ടിപ്പിള്‍ സൈന്‍ ഇന്‍!

ഗൂഗിള്‍ ടോക്ക്(Google Talk) മള്‍ട്ടിപ്പിള്‍ സൈന്‍ ഇന്‍!

ഒരു സിസ്റ്റത്തില്‍ എങ്ങിനെ ഒരേ സമയം, കൂടുതല്‍ എക്കൌണ്ടുകള്‍ നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഗൂഗിള്‍ ടോക്ക് ഉപയോഗിച്ച് സൈന്‍ ഇന്‍  ചെയ്യാം എന്ന് നോക്കാം.
ഗൂഗിള്‍ യഥാര്‍ത്ഥത്തില്‍ മള്‍ട്ടി സൈന്‍ ഇന്‍ ഗുഗിള്‍ ടോക്കില്‍ അനുവദിക്കുന്നില്ല. പക്ഷേ ഗൂഗിള്‍ ടോക്ക് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം അതിന്‍റെ ഫയലില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നമ്മുക്ക് മള്‍ട്ടി സൈന്‍ ഇന്‍ സാധിക്കും.
ഇന്‍സ്റ്റാളേഷന് ശേഷം ഗുഗിള്‍ടോക്കിന്‍റെ ഒരു ഐക്കണ്‍ ഡെസ്ക്ക് ടോപ്പിലും, മറ്റൊരെണ്ണം ക്വക്ക് ലോഞ്ച് ബാറിലും നമുക്ക് കാണാന്‍ കഴിയും, ക്വക്ക് ലോഞ്ച് ബാറിലെ ഐക്കണ്‍ യൂസ് ചെയ്ത് നമ്മള്‍ക്ക് സാധാരണപോലെത്തെന്നെ ഒരു എക്കൌണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാന്‍ പറ്റും. അതിനുശേഷം ഡെസ്ക്ക് ടോപ്പില്‍ കിടക്കുന്ന ഷോര്‍ട്ട് കട്ട് ഐക്കണ്‍ റൈറ്റ് ക്ലിക്ക് ചെയ്ത് അതിന്‍റെ പ്രോപ്രട്ടീസ് എടുക്കുക. അതില്‍ ഷോര്‍ട്ട് കട്ട് ടാബില്‍ ടാര്‍ഗറ്റ് പോര്‍ഷനില്‍ എഡിറ്റ് ചെയ്യുക.
“C:\Program Files\Google\Google Talk\googletalk.exe” എന്നായിരിക്കും സാധാരണയായി കാണാന്‍ കഴിയുക അത് മാറ്റി “C:\Program Files\Google\Google Talk\googletalk.exe” /nomutex എന്നായി മാറ്റുക. എന്നിട്ട് അപ്ലൈ, ഒകെ കൊടുക്കുക(ചിത്രം ശ്രദ്ധിക്കുക).
ഇതിനുശേഷം നമ്മള്‍ എഡിറ്റ് ചെയ്ത ഡെസ്ക്ക് ടോപ്പ് ഷോര്‍ട്ട് കട്ട് ഐക്കണ്‍ ഒരോ വട്ടവും ഡബിള്‍ ക്ലിക്ക് ചെയ്ത് പുതിയ എക്കൌണ്ടായി സൈന്‍ ഇന്‍ ചെയ്യാന്‍ സാധിക്കും. ഇങ്ങനെ എത്ര എക്കൌണ്ട് വേണമെങ്കില്‍ ഒരേ സമയം ഗുഗിള്‍ ടോക്ക് ഉപയോഗിച്ച് തുറക്കാം.
Note: ഡെസ്ക്ക്ടോപ്പ് ഷോര്‍ട്ട് കട്ട് ഐക്കണ്‍ ഡബിള്‍ ക്ലിക്ക് ചെയ്യുന്ന സമയത്ത് മുന്‍പ് സൈന്‍ ഇന്‍ ചെയ്ത എക്കൌണ്ടിലേക്ക് ഓട്ടോമറ്റിക്കായി ഈ എക്കൌണ്ട് സൈന്‍ ഇന്‍ ചെയ്യുകയാണെങ്കില്‍ സൈന്‍ ഔട്ട് ചെയ്ത് വീണ്ടും മറ്റൊരു എക്കൌണ്ട് സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയും.
You might also like:

how to format windows xp


എങ്ങിനെ WINDOWS XP ഫോര്‍മാറ്റ്‌ ചെയ്യാം..

എങ്ങിനെ WINDOWS XP ഫോര്‍മാറ്റ്‌ ചെയ്യാം

How to Format and Reinstall Windows xp

PORTABLE SOFTWARES FREE DOWNLOAD



പോര്‍ട്ടബിള്‍ സോഫ്റ്റ്‌വെയറുകള്‍

ഒരു ഇന്റര്‍നെറ്റ്‌ കഫെയിലോ,അല്ലെങ്കില്‍ സ്കൂളിലോ,അതുമല്ലെങ്കില്‍ നിങ്ങളുടെ ഓഫീസിലോ,ലൈബ്രറിയിലോ വെച്ച് കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ആയിരിക്കും കാണുന്നത് നിങ്ങള്‍ക്കാവശ്യമായ പ്രോഗ്രാം ആ കമ്പ്യൂട്ടറില്‍ ഇല്ല എന്ന്.എന്നാ പിന്നെ പുതിയ ഒരു പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് വിചാരിച്ചാലോ?അതിനു സാധിക്കുകയുമില്ല…കാരണം അത്തരം സ്ഥലങ്ങളിലെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള അവകാശം ആ കമ്പ്യൂട്ടര്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് മാത്രമായിരിക്കും.ചുരുക്കിപ്പറഞ്ഞാല്‍,പുതിയൊരു പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള അവകാശം നിങ്ങള്‍ക്കില്ല എന്നര്‍ത്ഥം.അപ്പോള്‍ പിന്നെ എന്ത് ചെയ്യും.ഇവിടെയാണ്‌ പോര്‍ട്ടബിള്‍ സോഫ്റ്റ്‌വേയറുകളുടെ ഉപയോഗം വരുന്നത്.ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ പ്രവര്‍ത്തിക്കുന പ്രോഗ്രാമുകളെയാണ് പോര്‍ട്ടബിള്‍ സോഫ്റ്റ്‌വെയര്‍ ഈനു പറയുന്നത്.
നിങ്ങള്‍ക്കായി ചില പോര്‍ട്ടബിള്‍ പ്രോഗ്രാമുകള്‍ ഇവിടെ പരിചയപ്പെടുത്തുന്നു.
സ്കൈപ്പീ(Skype)
ഏറെ പ്രചാരം നേടിയ ഒരു ഓണ്‍ലൈന്‍മെസ്സഞ്ചറാണ് സ്കൈപ്പീ.ശബ്ദവും വീഡിയോയും ഏറ്റവും ഗുണനിലവാരത്തോടെ കൈകാര്യം ചെയ്യാന്‍ ഇതിന് കഴിയും
http://www.skype.com/intl/en-us/get-skype/on-your-computer/windows/
അവന്‍റ് ബ്രൌസര്‍ (Avant Browser )
ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറര്‍,ഫയര്‍ഫോക്സ്,ഒപെര എന്നിവയോടൊപ്പം പ്രചാരത്തിലുള്ള വെബ് ബ്രൌസറാണ് അവന്‍റ് .
http://www.avantbrowser.com/
Uninstall Tool 2.6.3 Build 4074
വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പ്രോഗ്രാമുകളെ നീക്കം ചെയ്യുന്നതിനുള്ളപ്രോഗ്രാമാണിത്.
പ്രത്യേകതകള്‍:
ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രാമുകളെ പൂര്‍ണമായും നീക്കം ചെയ്യുന്നു.
വിന്‍ഡോസിലുള്ള Add/Remove പ്രോഗ്രാമിനേക്കാള്‍ മൂന്നു മടങ്ങ്‌ വേഗത.
കമ്പ്യൂട്ടര്‍ സ്റ്റാര്‍ട്ട്‌ ആക്കുമ്പോള്‍ താനേ പ്രവര്‍ത്തിക്കുന പ്രോഗ്രാമുകളെ നീക്കംചെയ്യുന്നു.
Add/Remove പ്രോഗ്രാമുപയോഗിച്ച് നീക്കം ചെയ്യാന്‍ കഴിയാത്തവയെയും നീക്കംചെയ്യുന്നു.
നീക്കം ചെയ്തതുമായി ബന്ധപ്പെട്ട രജിസ്റ്ററി ഫയലുകളെയും നിക്കം ചെയ്യുന്നു.
ഒരു പ്രത്യേക പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഫോള്‍ഡര്‍, രജിസ്റ്ററി, വെബ് അഡ്രസ്സ്എന്നിവ കാണിച്ചു തരുന്നു.
http://rapidshare.com/files/153063674/P-2634074UT.rar
or
http://www.megaupload.com/?d=Z4YS0Q2L
or
http://www.filefactory.com/file/86cd1a/n/m_P-2634074UT_rar
അള്‍ട്രാ സര്‍ഫ് (ultra surf)
നിങ്ങളുടെ സര്‍വീസ് പ്രൊവൈഡര്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ അഡ്മിനിസ്ട്രെറ്റര്‍ ഏതെങ്കിലും, വെബ് പേജ് ഓപ്പണ്‍ ചെയ്യുന്നത് ബ്ലോക്ക് ചെയ്തിട്ടുണ്ടോ? നിങ്ങളുടെ പ്രിയപ്പെട്ട വെബ്സൈറ്റ് ഏതെങ്കിലും രാജ്യം നിരോധിച്ചിരിക്കുന്നോ? നിങ്ങളുടെ സ്കൂള്‍,ഓഫീസ്,ലൈബ്രറി എന്നിവിടങ്ങളിലെ കമ്പ്യൂട്ടറില്‍ നിങ്ങളിഷ്ടപ്പെട്ട വെബ്‌ പേജ് സന്ദര്‍ശിക്കാന്‍ സാധിക്കുന്നില്ലേ..? അങ്ങനെയെങ്കില്‍ അള്‍ട്രാ സര്‍ഫ് ഉപയോഗിക്കു.. എല്ലാ പരിധികളുടേയും പരിമിധികളുടേയും പുറത്തേക്ക് വരൂ. ഇന്‍റര്‍നെറ്റില്‍ അദൃശ്യനായിരിക്കാന്‍ ഇത് സഹായിക്കുന്നു. നിങ്ങളുടെ യഥാര്‍ത്ഥ IP അഡ്രസ്സ് മറച്ചുവെച്ച് മറ്റൊരിടത്തുന്നിന്നുള്ള അഡ്രസ്സ് നിങ്ങളുടെ കമ്പ്യൂട്ടര്‍നു നല്‍കുകയാണിത് ചെയ്യുന്നത്.
http://www.ultrareach.com/downloads/ultrasurf/u.zip
New: Please download the latest version UltraSurf 10.06
(md5: 0267c6854907f672706bd981dc38768d)