Pages

city

Monday 7 February 2011

ഗൂഗിള്‍ ടോക്ക്(GOOGLE TALK) മള്‍ട്ടിപ്പിള്‍ സൈന്‍ ഇന്‍


ഗൂഗിള്‍ ടോക്ക്(GOOGLE TALK) മള്‍ട്ടിപ്പിള്‍ സൈന്‍ ഇന്‍!

ഗൂഗിള്‍ ടോക്ക്(Google Talk) മള്‍ട്ടിപ്പിള്‍ സൈന്‍ ഇന്‍!

ഒരു സിസ്റ്റത്തില്‍ എങ്ങിനെ ഒരേ സമയം, കൂടുതല്‍ എക്കൌണ്ടുകള്‍ നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഗൂഗിള്‍ ടോക്ക് ഉപയോഗിച്ച് സൈന്‍ ഇന്‍  ചെയ്യാം എന്ന് നോക്കാം.
ഗൂഗിള്‍ യഥാര്‍ത്ഥത്തില്‍ മള്‍ട്ടി സൈന്‍ ഇന്‍ ഗുഗിള്‍ ടോക്കില്‍ അനുവദിക്കുന്നില്ല. പക്ഷേ ഗൂഗിള്‍ ടോക്ക് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം അതിന്‍റെ ഫയലില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നമ്മുക്ക് മള്‍ട്ടി സൈന്‍ ഇന്‍ സാധിക്കും.
ഇന്‍സ്റ്റാളേഷന് ശേഷം ഗുഗിള്‍ടോക്കിന്‍റെ ഒരു ഐക്കണ്‍ ഡെസ്ക്ക് ടോപ്പിലും, മറ്റൊരെണ്ണം ക്വക്ക് ലോഞ്ച് ബാറിലും നമുക്ക് കാണാന്‍ കഴിയും, ക്വക്ക് ലോഞ്ച് ബാറിലെ ഐക്കണ്‍ യൂസ് ചെയ്ത് നമ്മള്‍ക്ക് സാധാരണപോലെത്തെന്നെ ഒരു എക്കൌണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാന്‍ പറ്റും. അതിനുശേഷം ഡെസ്ക്ക് ടോപ്പില്‍ കിടക്കുന്ന ഷോര്‍ട്ട് കട്ട് ഐക്കണ്‍ റൈറ്റ് ക്ലിക്ക് ചെയ്ത് അതിന്‍റെ പ്രോപ്രട്ടീസ് എടുക്കുക. അതില്‍ ഷോര്‍ട്ട് കട്ട് ടാബില്‍ ടാര്‍ഗറ്റ് പോര്‍ഷനില്‍ എഡിറ്റ് ചെയ്യുക.
“C:\Program Files\Google\Google Talk\googletalk.exe” എന്നായിരിക്കും സാധാരണയായി കാണാന്‍ കഴിയുക അത് മാറ്റി “C:\Program Files\Google\Google Talk\googletalk.exe” /nomutex എന്നായി മാറ്റുക. എന്നിട്ട് അപ്ലൈ, ഒകെ കൊടുക്കുക(ചിത്രം ശ്രദ്ധിക്കുക).
ഇതിനുശേഷം നമ്മള്‍ എഡിറ്റ് ചെയ്ത ഡെസ്ക്ക് ടോപ്പ് ഷോര്‍ട്ട് കട്ട് ഐക്കണ്‍ ഒരോ വട്ടവും ഡബിള്‍ ക്ലിക്ക് ചെയ്ത് പുതിയ എക്കൌണ്ടായി സൈന്‍ ഇന്‍ ചെയ്യാന്‍ സാധിക്കും. ഇങ്ങനെ എത്ര എക്കൌണ്ട് വേണമെങ്കില്‍ ഒരേ സമയം ഗുഗിള്‍ ടോക്ക് ഉപയോഗിച്ച് തുറക്കാം.
Note: ഡെസ്ക്ക്ടോപ്പ് ഷോര്‍ട്ട് കട്ട് ഐക്കണ്‍ ഡബിള്‍ ക്ലിക്ക് ചെയ്യുന്ന സമയത്ത് മുന്‍പ് സൈന്‍ ഇന്‍ ചെയ്ത എക്കൌണ്ടിലേക്ക് ഓട്ടോമറ്റിക്കായി ഈ എക്കൌണ്ട് സൈന്‍ ഇന്‍ ചെയ്യുകയാണെങ്കില്‍ സൈന്‍ ഔട്ട് ചെയ്ത് വീണ്ടും മറ്റൊരു എക്കൌണ്ട് സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയും.
You might also like:

No comments: